Wednesday, November 24, 2010

അമീബ

കവിത - ഷാജി പുല്‍പളളി (അധ്യാപകന്‍)







'മരണം ഒരു ഏകകോശ ജീവിയാണ്'
ഉത്തരാധുനിക ജീവശാസ്ത്രാധ്യാപിക പറയാന്‍ തുടങ്ങി
' ഇര പിടിക്കലാണ് അതിന്റെ പ്രത്യയശാസ്ത്രം'
കാല്പനികതയെ തോല്‍പ്പിക്കുന്ന രൂപമാറ്റങ്ങള്‍
നെഞ്ചിന്‍കൂട്ടിലെ പക്ഷി
ഹൃദയത്തിന്റെ കാവല്‍ക്കാരന്‍
ധമനികളിലൂടെ തെന്നി നീങ്ങുമ്പോള്‍
ചലനനിയമങ്ങളുടെ ചാക്രികം
വെളിച്ചത്തിന്റെ വളവുകളിലൂടെ
നെടുവീര്‍പ്പുകളെ അക്രമിക്കുന്ന സൂക്ഷ്മാണു
മരണനിശബ്ദതയില്‍ ടീച്ചര്‍
ജീവിതത്തിന്റെ സൂക്ഷ്മദര്‍ശിനി
കുട്ടികള്‍ക്കു നേരെ നീട്ടി
കാഴ്ചയുടെ ആഴങ്ങളിലേക്ക്
നിലവിളിയുടെ കടപുഴകിയപ്പോള്‍
ടീച്ചര്‍
മരണവശ്യതയോടെ
കുട്ടികളുടെ ജീവിതം തിന്നാന്‍ തുടങ്ങി

No comments:

Post a Comment