സ്കൂളിന്റെ ചരിത്രം


കണിയാമ്പറ്റ ഗവണ്‍മെന്‍റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍

ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം

വയനാട് , വയലുകളുടെയും പുഴകളുടെയും കുന്നുകളുടെയും നാട്. വയനാട് ഹൃദയത്തോട് ചേര്‍ന്ന് കണിയാമ്പറ്റ ഗ്രാമം. ഗ്രാമത്തിന് തിലകക്കുറിയായി കണിയാമ്പറ്റ ഹയര്‍ സെക്കണ്ടറി സ്കൂള്‍. കണിയാമ്പറ്റ പഞ്ചായത്തിലെ 16ാം വാര്‍ഡില്‍ കണിയാമ്പറ്റ ടൗണില്‍ നിന്ന് മൃഗാസ്പത്രിക്കവലയിലേക്ക് പോകുന്ന ടാര്‍ റോഡിനോരത്ത് ബഹുനിലക്കെട്ടിടങ്ങളോടെ തലയുയര്‍ത്തി നില്‍ക്കുന്ന സരസ്വതീക്ഷേത്രം. 1700 ഓളം വിദ്യാര്‍ത്ഥികളും 65 ഓളം അധ്യാപകരും 7 അനധ്യാപകരും ജോലി ചെയ്യുന്ന മഹാസ്ഥാപനം. പതിനായിരത്തോളം കുട്ടികള്‍ അക്ഷരത്തിന്റെ മധുരം നുണഞ്ഞു കഴിഞ്ഞിട്ടും ഉറവ വറ്റാത്ത അക്ഷരഖനി ഇനിയുമേറെപ്പേര്‍ക്ക് കാലത്തിന്റെ വിളക്കുമരമായി നില്‍ക്കുന്ന ഈ വിദ്യാലയത്തിന്റെ ചരിത്ര രഥ്യകളിലേക്ക് ഒരു തിരിഞ്ഞു നോട്ടം

ഒരു പ്രദേശത്തിന്റെ വികസനത്തിന്റെ സൂചകങ്ങളില്‍ ഏറ്റവും പ്രധാനമാണ് ആ പ്രദേശത്ത് സ്ഥാപിച്ച് പരിപാലിക്കപ്പെട്ടുവരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. കണിയാമ്പറ്റുയുടെ ഹൃദയതാളത്തില്‍ ആദ്യമായി ഒരു ഹൈസ്കൂള്‍ ശ്രുതി ചേര്‍ന്നുനിന്നത് 1975ലാണ്. രണ്ടു വര്‍ഷം മുമ്പ് 1973ല്‍ ശ്രീ. .കെ.കുട്ടിഹസ്സന്‍ ഹാജിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ജനകീയ കമ്മറ്റിയുടെ പ്രവര്‍ത്തനഫലമായി സ്കൂളിന് വേണ്ടി അപേക്ഷ സമര്‍പ്പിക്കുകയും 1974ല്‍ സ്കൂള്‍ അനുവദിക്കുകയും ചെയ്തു. അമ്പലച്ചാലില്‍ മദ്റസ കെട്ടിടത്തിലാണ് സ്കൂള്‍ ആദ്യം പ്രവര്‍ത്തനമാരംഭിച്ചത്. ആദ്യസംഘം വിദ്യാര്‍ത്ഥികള്‍ ഈ സരസ്വതീക്ഷേത്രത്തിന്റെ പടികയറിയെത്തിയത് 1976ലാണ്. തുടര്‍ന്ന് കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ കണിയാമ്പറ്റ ബാങ്ക് കെട്ടിടത്തിലേക്ക് മാറി. കമ്മറ്റി അംഗങ്ങള്‍ സമാഹരിച്ച തുക ഉപയോഗിച്ച് ഇപ്പോള്‍ പോലീസ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തിനടുത്തായി 3 ഏക്കര്‍ സ്ഥലം വാങ്ങിയെങ്കിലും അനുയോജ്യമല്ലെന്ന് കണ്ടത്തിയതിന്റെ അടിസ്ഥാനത്തില്‍ പിന്നീട് ഇപ്പോള്‍ സ്കൂള്‍ സ്ഥിതി ചെയ്യുന്ന ധനുവന്നൂര്‍ എന്ന സ്ഥലത്ത് 2 ഏക്കര്‍ സ്ഥലം വാങ്ങി കെട്ടിടം പണിതു. ആദ്യം ഓലഷെഡ് നിര്‍മ്മിച്ചു ക്ലാസ്സുകള്‍ തുടങ്ങി പിന്നീടത് ഓടിട്ട കെട്ടിടമാക്കി മാറ്റി പണിയുകയായിരുന്നു. 1978 ലാണ് ഈ കെട്ടിടത്തിലേക്ക് ക്ലാസ്സുകള്‍ മാറിയത്. ആദ്യമായി എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഈ വിദ്യാലയത്തിലെ കുട്ടികള്‍ അങ്കം കുറച്ചത് അതേ വര്‍ഷത്തിലാണ്. 62 കുട്ടികള്‍ ആദ്യബാച്ചില്‍ പരീക്ഷയെഴുതി. 1981 ല്‍ 20ക്ലാസ്സ് മുറികളുളള ഇപ്പോഴത്തെ പ്രധാന കെട്ടിടം ഗവണ്‍മെന്റ് പണിതു നല്‍കി. ഇതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ശ്രീ. പി.ജെ.ജോസഫ് ആയിരുന്നു
വയനാട്ടിന് പുറത്തുനിന്നുളള അധ്യാപകര്‍, സൗകര്യമില്ലാത്ത കെട്ടിടങ്ങള്‍, കുടിവെളളം ലഭ്യമല്ലാത്ത അവസ്ഥ എന്നിവയൊക്കെ ആദ്യകാലത്ത് നമ്മുടെ വിദ്യാലയത്തെ ഏറെ അലട്ടിയിരുന്നു. ചില വിഷയങ്ങളില്‍ വര്‍ഷം മുഴുവന്‍ അധ്യാപകരില്ലാത്ത അവസ്ഥ ഉണ്ടായിരുന്നതായി അക്കാലത്തെ വിദ്യാര്‍ത്ഥികള്‍ ഓര്‍ക്കുന്നു. കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്ന് നാമമാത്രമായ തുക മാത്രമേ പി.ടി.എ ഫണ്ട് ഇനത്തില്‍ ലഭിച്ചിരുന്നുളളൂ എന്നതു കൊണ്ട് സ്കൂള്‍ വികസന പ്രവര്‍ത്തനങ്ങള്‍ വളരെ ചെറിയ തോതില്‍ മാത്രമേ നടന്നിരുന്നുളളൂ. ഇരിക്കാനുളള ബെഞ്ചുകള്‍ പോലും ആവശ്യത്തിന് തികയാത്ത അവസ്ഥക്ക് മാറ്റമുണ്ടായത് 1985 കാലത്തോടു കൂടിയാണ്. 1997 ല്‍ ഇതൊരു ഹയര്‍ സെക്കണ്ടറി സ്കൂളായി ഉയര്‍ത്തപ്പെട്ടു. കെട്ടിടസൗകര്യമില്ലാത്ത സ്ഥിതിയിലും ഹയര്‍ സെക്കണ്ടറി കോഴ്സ് ഏറ്റെടുത്ത് ഇന്ന് കാണുന്ന സൗകര്യങ്ങളോടെ അതിനെ വികസിപ്പിച്ച അഭ്യുദയകാംക്ഷികളുടെയും നാട്ടുകാരുടെയും പി.ടി.എ കമ്മിറ്റികളുടെയും പ്ലസ്-ടു വികസന സമിതിയുടെയും പ്രവര്‍ത്തനം പ്രത്യേകം എടുത്തു പറയേണ്ടതാണ്.
ആദ്യകാലത്ത് എസ്.എസ്.എല്‍.സി. വിജയശതമാനം വളരെ കുറവായിരുന്നു. കുട്ടികള്‍ക്ക് പ്രത്യേക പരിശീലനങ്ങളോ രാവിലെയും വൈകിട്ടുമുളള സ്പെഷ്യല്‍ ക്ലാസ്സുകളോ ഫെബ്രുവരി,മാര്‍ച്ച് മാസങ്ങളില്‍ ഇപ്പോള്‍ നടക്കുന്നതുപോലുളള സ്റ്റഡി ക്യാമ്പുകളോ ഉണ്ടായിരുന്നില്ല. ഫെബ്രുവരി മാസം കഴിയുമ്പോള്‍ കുട്ടികള്‍ക്ക് സ്റ്റഡി ലീവ് അനുവദിക്കുകയായിരുന്നു അന്നത്തെ പതിവ്. എത്ര കുട്ടികള്‍ക്ക് അന്ന് വീട്ടിലിരുന്ന് പരീക്ഷക്ക് തയ്യാറെടുക്കാന്‍ സാധിച്ചിരുന്നു എന്നത് വിജയശതമാനം നമ്മെ ബോധ്യപ്പെടുത്തുന്നു.
ആദ്യകാലത്ത് കണിയാമ്പറ്റ ഗവണ്‍മെന്‍റ് യു.പി.സ്കൂളിലെ ഏഴാം ക്ലാസ്സ് വരെയുളള പഠനം പൂര്‍ത്തിയാക്കിയാല്‍ കുട്ടികള്‍ തുടര്‍ന്ന് പഠിക്കേണ്ടിയിരുന്നത് കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹൈസ്കൂളിലോ, പനമരം ഗവണ്‍മെന്റ് ഹൈസ്കൂളിലോ ആണ്. ഏറെ അകലെയുളള ഈ സ്കൂളുകളില്‍ പോയി തുടര്‍ന്ന് പഠിക്കുവാന്‍ ഈ പ്രദേശത്തെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരും സാധാരണക്കാരുമായ അധികം പേര്‍ക്കും സാധിച്ചിരുന്നില്ല. കാല്‍നടയാത്രയായാണ് ഈ പ്രദേശത്തേക്ക് അന്ന് കുട്ടികള്‍ പോകേണ്ടിയിരുന്നത് എന്നത് പെണ്‍കുട്ടികളെ പ്രത്യേകിച്ച് സ്കൂളില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ കാരണമായി.
ഈയവസ്ഥക്ക് ഒരു മാറ്റം വേണമെന്നാഗ്രഹിച്ച ഈയ്യക്കണ്ടി കുട്ടിഹസ്സന്‍ ഹാജി,വാഴയില്‍ കുഞ്ഞബ്ദുളള ഹാജി, കായക്കണ്ടി രാമചന്ദ്രന്‍ വക്കീല്‍, പളളിയറ രാമന്‍, എസ്.കെ. മമ്മു, കൃഷ്ണന്‍ മാസ്റ്റര്‍, കരുണന്‍, പൗലോസ് കുറുമ്പേമഠം, എം.സി.കുര്യക്കോസ് മാസ്റ്റര്‍ തുടങ്ങിയ ഒരുപാട് ദീര്‍ഘദര്‍ശികളുടെ മനസ്സും വിയര്‍പ്പുമാണ് ഇന്ന് വയനാട്ടില്‍ തന്നെ അറിയപ്പെടുന്ന ഒരു വിദ്യാലയമായി മാറക്കഴിഞ്ഞ ഈ സരസ്വതീക്ഷേത്രത്തിന്റെ സ്ഥാപനത്തിന് നിദാനമായത്. 1981 ല്‍ ഹൈസ്കൂളിന് 20 മുറികളുളള കെട്ടിടം ലഭിച്ചതോടെ സ്ഥലസൗകര്യമില്ലായ്മ താത്കാലികമായി പരിഹരിക്കപ്പെട്ടു. എന്നാല്‍ 2001 മുതലിങ്ങോട്ട് കുട്ടികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധനവുണ്ടാകുകയും കെട്ടിടങ്ങള്‍ കൂടുതലായി ആവശ്യമായി വരികയും ചെയ്തു. പ്രധാനകെട്ടിടത്തിനു പുറകില്‍ ഒരു താത്കാലിക ഷെഡു് നിര്‍മ്മിച്ച് മൂന്ന് ക്ലാസ്സുകള്‍ അതില്‍ പ്രവര്‍ത്തിച്ച് തുടങ്ങി. 2007 വയനാട് ജില്ലാ പഞ്ചായത്തില്‍ നിന്ന് നാലു ക്ലാസ്സ് മുറികള്‍ പ്രവര്‍ത്തിക്കാവുന്ന ഒരു ഓഡിറ്റോറിയം ലഭിച്ച ശേഷവും സ്ഥലപരിമിതി തുടരുന്ന സ്ഥിയാണ് നിലനില്‍ക്കുന്നത്. 2010-11 അധ്യയന വര്‍ഷത്തില്‍ 21 ഡിവിഷനുകളിലായി 1109 കുട്ടികള്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ പഠിക്കുന്നു. ഓരോ ക്ലാസ്സിലും അമ്പതിലധികം കുട്ടികള്‍. 1997 ല്‍ ആരംഭിച്ച ഹയര്‍ സെക്കണ്ടറി വിഭാഗത്തിന് 1999ആയതോടെ സ്ഥിരം കെട്ടിടം ലഭിച്ചു. അതുവരെ അത് പ്രവര്‍ത്തിച്ചിരുന്നത് ഹൈസ്കൂളിന്റെ പ്രവേശനകവാടത്തിനടുത്ത് നിര്‍മ്മിച്ച താത്കാലിക ഷെഡിലായിരുന്നു

സ്കൂളിനൊപ്പം കണിയാമ്പറ്റയും
സ്കൂളിനൊപ്പം കണിയാമ്പറ്റയും വളരുന്നതാണ് കണിയാമ്പറ്റയുടെ ചരിത്രം. ആദ്യകാലത്ത് ഒരിടുങ്ങിയ മണ്‍റോഡിലൂടെ കണിയാമ്പറ്റയില്‍ നിന്ന് വിജനമായ കാപ്പിത്തോട്ടത്തിനു നടുവിലൂടെ സ്കൂളിലേക്കെത്തിയ ഓര്‍മയുളള പഴയ വിദ്യാര്‍ത്ഥികള്‍ ഇന്ന് കാണുന്നത് ടാര്‍ ചെയ്ത് , വയനാടിന്റെ നാനാ ഭാഗത്തേക്കും ബസ് സര്‍വ്വീസുളള റോഡിന്റെ ഓരത്ത്, പണ്ട് ഒരു ചെറിയ കുമ്മട്ടിക്കട മാത്രമുളള സ്ഥാനത്ത് ധാരാളം വ്യാപാരസ്ഥാപനങ്ങളുളള ഒരു ചെറിയ അങ്ങാടിയുടെ തൊട്ടടുത്ത് , കാമ്പസില്‍ 1994ല്‍ ആരംഭിച്ച ബി.എഡ് സെന്ററും 2008 ല്‍ ആരംഭിച്ച എല്‍.ബി.എസിന്റെ കമ്പ്യൂട്ടര്‍ സെന്ററും, തൊട്ടടുത്ത് നിവേദിത വിദ്യാനികേതന്‍ യു.പി.സ്കൂളും ഉളള ഒരു വിദ്യാഭ്യാസ സമുച്ചയമായി ഈ പ്രദേശം മാറിക്കഴിഞ്ഞു. വടക്കുഭാഗത്ത് മുസ്ലിം പളളിയും തെക്കുഭാഗത്ത് ക്ഷേത്രവും വിദ്യാലയത്തിന് മേല്‍ ആത്മീയതയുടെ പ്രകാശം പരത്തി നിലകൊളളുന്നു. ഇതോടൊപ്പം കണിയാമ്പറ്റ പട്ടണവും വളര്‍ന്നുകൊണ്ടിരുന്നു. മരപ്പലക നിരത്തി അടച്ചിരുന്ന അഞ്ചോ ആറോ പലചരക്കുകടകള്‍ മാത്രമുണ്ടായിരുന്ന കണിയാമ്പറ്റ, പഞ്ചായത്ത് ഓഫീസും വില്ലേജ് ഓഫീസും സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്കും ഉളളത് കൊണ്ട് മാത്രം ആളനക്കമുളള ഒരു പ്രദേശമായിരുന്നു. ഇന്നത് ധാരാളം വാണിജ്യ,വ്യവസായ സ്ഥാപനങ്ങളും നിറപ്പകിട്ടാര്‍ന്ന അന്തരീക്ഷവുമുളള ഒരു വലിയ പട്ടണമാണ്.

വിദ്യാര്‍ത്ഥികള്‍ എല്ലാ പ്രദേശങ്ങളില്‍ നിന്നും
കണിയാമ്പറ്റയുടെ തൊട്ടടുത്തുളള പ്രദേശങ്ങളില്‍ നിന്ന് മാത്രമല്ല, വളരെ അകലെ നിന്നു പോലും വിദ്യാര്‍ത്ഥികള്‍ എത്തുന്ന ഒരു വിദ്യാലയമായി നാം മാറി. മടക്കിമലയുടെ മടക്കുകളില്‍ തുടങ്ങി, കുമ്പളാട്, പറളിക്കുന്ന്, കമ്പളക്കാട്, ഒന്നാം മൈല്‍, കൊഴിഞ്ഞങ്ങാട്, അരിവാരം, പളളിമുക്ക്, അരിഞ്ചേര്‍മല, മില്ല്മുക്ക്, പച്ചിലക്കാട്, കൂടോത്തുമ്മല്‍, ചീക്കല്ലൂര്‍, വരദൂര്‍ എന്നീ പ്രദേശങ്ങളില്‍ നിന്നെല്ലാം ധാരാളം കുട്ടികള്‍ ഇപ്പോള്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ പഠിക്കുന്നു. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ വൈത്തിരി താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുട്ടികളെത്തുന്നു.

യൂണിഫോമിലേക്ക്
വിവിധ വര്‍ണങ്ങളിലുളള വസ്ത്രങ്ങള്‍ ധരിച്ചാണ് ആദ്യകാലത്ത് കുട്ടികള്‍ സ്കൂളിലെത്തിയിരുന്നത്. 1990 കാലത്ത് കുട്ടികള്‍ക്ക് യൂണിഫോം ഏര്‍പ്പെടുത്തിയത് അച്ചടക്കമുളള ഒരു തലമുറയുടെ തുടക്കമായി എന്ന് ആഹ്ലാദിക്കുന്നവരും കാമ്പസിലെ നിറങ്ങള്‍ നഷടമായി എന്ന് പരിതപിക്കുന്നവരുമിണ്ട്. പെണ്‍കുട്ടികള്‍ക്ക് മെറൂണ്‍ ബോട്ടവും ക്രീം ടോപ്പും, ആണ്‍കുട്ടികള്‍ക്ക് ബ്ലാക്ക് ബോട്ടവും ക്രീം ടോപ്പുമായിരുന്നു ആദ്യയൂണിഫോം. അതുവരെ അധികം കുട്ടികളും സ്കൂളിലെത്തിയിരുന്നത് മുണ്ടുടുത്തായിരുന്നു. യൂണിഫോം അവരെ പാന്റ് ധരിക്കുന്ന ഒരു പുതിയ രീതിയിലേക്ക് കൈപിടിച്ച് നടത്തി. ആദ്യകാലത്ത് പെണ്‍കുട്ടികള്‍ക്ക് പാവാടയോ ചുരിദാറോ ഉപയോഗിക്കാമായിരുന്നു. എന്നാല്‍ പിന്നീട് ചുരിദാര്‍ മാത്രമായി പരിമിതപ്പെടുത്തപ്പെട്ടു.

സമരങ്ങള്‍ - ആവശ്യത്തിനും അനാവശ്യത്തിനും
എണ്‍പതുകളിലും തൊണ്ണൂറുകളിലും സ്കൂള്‍ തെരഞ്ഞെടുപ്പ് രാഷട്രീയാടിസ്ഥാനത്തിലായിരുന്നു. തെരഞ്ഞെടുപ്പാവുമ്പോള്‍ പുറമേനിന്നുളള ആളുകള്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും മുദ്രാവാക്യം വിളിയിലും ചിലപ്പോള്‍ സംഘട്ടനങ്ങളില്‍ വരെ പങ്കാളികളാകുമായിരുന്നു. അന്ന് എന്ത് ചെറിയ സംഭവങ്ങള്‍ നാട്ടിലുണ്ടായാലും വിദ്യാര്‍ത്ഥി സംഘടനകള്‍ പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്യുമായിരുന്നു. ആഹ്വാനം കേള്‍ക്കേണ്ട താമസം ഒരു വിഭാഗം മുദ്രാവാക്യം വിളിക്കുവാന്‍ ആരംഭിക്കുകയും കൂടിയാല്‍ ഒരു മണിക്കൂറിനകം ക്ലാസ്സ് അവസാനിക്കുകയും ചെയ്യുമായിരുന്നു. എത്രയോ ദിവസങ്ങള്‍ സമരങ്ങള്‍ സ്കൂളിന്റെ അകത്തളങ്ങളെ കലാപകലുഷിതവും അസ്വസ്ഥവുമാക്കിയിരുന്നു


കമ്പ്യൂട്ടര്‍ അന്നും ഇന്നും
1992 ല്‍ ഐ.എച്ച്.ആര്‍.ഡി. എന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനം കേരളത്തിലെ വളരെക്കുറച്ച് സ്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം ആരംഭിച്ചപ്പോള്‍ അതിലൊന്ന് നമ്മുടെ സ്ഥാപനമായിരുന്നു. ഫീസ് നല്‍കാന്‍ കഴിവുളള ചുരുക്കം കുട്ടികളെ ഒരു ഡിവിഷനിലേക്ക് മാറ്റി അവര്‍ക്കായിരുന്നു പരിശീലനം. ഇടക്കാലത്ത് ഈ സംവിധാനം നിന്നുപേയി. പിന്നീട് 2002 ല്‍ ഐ.ടി.@.സ്കൂള്‍ പദ്ധതിയില്‍ പെടുത്തി കേരളത്തിലെ എല്ലാ ഹൈസ്കൂളിലും കമ്പ്യൂട്ടര്‍ പഠനം ആരംഭിച്ചപ്പോള്‍ ആദ്യം തന്നെ ഏറ്റവും മികച്ച രീതിയില്‍ ലാബ് സജ്ജീകരിച്ച് പരിശീലനം ആരംഭിച്ച നമ്മുടെ വിദ്യാലയം ഈ രംഗത്തെ മികവിന് 2007 ല്‍ മികച്ച ഐ.ടി. ലാബിനുളള വിദ്യാഭ്യാസ മന്ത്രിയുടെ അവാര്‍ഡ് നേടി.

മാതൃകാ ഐ.സി.ടി. സ്കൂള്‍
2010 നമ്മുടെ വിദ്യാലയം മോഡല്‍ ഐ.സി.ടി. സ്കൂള്‍ ആയി സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ചു. എല്ലാ ക്ലാസ്സ് മുറിയിലും ലാപ്പ്ടോപ്പും എല്.സി.ഡി.പ്രൊജക്റ്ററും, ഇന്റര്‍നെറ്റും ലഭിക്കുന്ന വിദ്യാലയം. വിവരവിനിമയ സാങ്കേതിക വിദ്യ കാലത്തിന്റെ ചിറകിലേറി ക്ലാസ്സ് മുറികളില്‍ പറന്നിറങ്ങുന്ന ഇക്കാലത്ത് പഠിക്കാന്‍ സാധിച്ചില്ലല്ലോ എന്ന് ഒരു പൂര്‍വ്വവിദ്യാര്‍ത്ഥിയുടെ കമന്റ്.

നേട്ടങ്ങളുടെ വിദ്യാലയം
  • ശാസ്ത്രമേളയില്‍ ചാമ്പ്യന്മാര്‍
  • വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാ സാഹിത്യോത്സവത്തില്‍ ചാമ്പ്യന്മാര്‍
  • വാമൊഴിക്കൂട്ടം എന്ന പേരില്‍ നാട്ടുപാട്ടു കളിസംഘമുളള ജില്ലയിലെ ഏക സര്‍ക്കാര്‍ വിദ്യാലയം
  • ചെണ്ടസംഘമുളള ജില്ലയിലെ ഏക സര്‍ക്കാര്‍ വിദ്യാലയം
  • കുട്ടികളുടെ മിനിക്കഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്
  • ഊര്‍ജ്ജ സര്‍വ്വേ നടത്തി കണിയാമ്പറ്റ പഞ്ചായത്തിലെ 16 ാം വാര്‍ഡ് ദത്തെടുത്തിട്ടുണ്ട്
  • സയന്‍സ് ക്ലബ്ബ്, സാമൂഹ്യശാസ്ത്രക്ലബ്ബ്, ഗണിതശാസ്ത്ര ക്ലബ്ബ്, .ടി.ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, സംസ്കൃതം ക്ലബ്ബ്, ട്രാഫിക് ക്ലബ്ബ്, ഫിലിം ക്ലബ്ബ്, ഊര്‍ജ്ജക്ലബ്ബ്, അക്ഷരവേദി, വിദ്യാരംഗം, എന്നീ ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നു.




അധ്യാപകര്‍‌ - വഴികാട്ടികള്‍
കണിയാമ്പറ്റ ഹൈസ്കൂളിന്റെ ചരിത്രത്തെത്തന്നെ മാറ്റി മറിച്ച ചില അധ്യാപകരുടെ നമുക്ക് പരാമര്‍ശിച്ചേ മതിയാവൂ. ഇതിലാദ്യം വരേണ്ടത് 1995 – 1997 കാലത്ത് സ്കൂളില്‍ പ്രധാനാധ്യാപകനായിരുന്ന വിജയന്‍ മാസ്റ്ററുടെ പേരാണ്. അച്ചടക്കത്തിന്റെ കാര്യത്തില്‍ ഏറെ പരാതികള്‍ കേട്ടുകൊണ്ടിരുന്ന ഒരു വിദ്യാലയത്തെ മാസങ്ങള്‍ കൊണ്ട് അച്ചടക്കമുളള വിദ്യാലയമാക്കി മാറ്റുകയും സ്കൂള്‍ പ്രവര്‍ത്തനം ചിട്ടയുളളതാക്കി മാറ്റുകയും ചെയ്ത അദ്ദേഹത്തെ അക്കാലത്തെ പി.ടി.എ പ്രസിഡണ്ട് ഇ.ടി.ഹംസ ഒരിക്കല്‍ സൂചിപ്പിച്ചത് നമ്മുടെ സ്കൂളിന്റെ ചരിത്രം വിജയന്‍മാഷിന് മുമ്പ് , വിജയന്‍ മാഷിനു ശേഷം എന്നിങ്ങനെ വേര്‍തിരിക്കാമെന്നാണ്. ഇത് വിജയന്‍ മാസ്റ്റര്‍ക്കുളള ഏറ്റവും വലിയ അംഗീകാരമാണ്.
ശ്രീകൃഷ്ണന്‍ മാസ്റ്റര്‍ - വിദ്യാലയത്തിന്റെ ചരിത്രത്തിലെ മറ്റൊരു പ്രധാനപേര് ശ്രീകൃഷ്ണന്‍ മാസ്റ്ററുടേതാണ്. വളരെ കണിശമായും കൃത്യമായും എത് കാര്യവും ചെയ്യുവാനും മറ്റുളളവരെ വളരെ എളുപ്പത്തില്‍ ആ പ്രവര്‍ത്തനത്തില്‍ സഹകരിപ്പിക്കാനും കഴിയുന്ന അപൂര്‍വ്വ വ്യക്തിത്വത്തിനുടമയായിരുന്ന അദ്ദേഹം ഏറെക്കാലം കണിയാമ്പറ്റ ഹൈസ്കൂളിലെ സീനിയര്‍ അസിസ്റ്റന്റ് ആയി സേവനമനുഷ്ടിച്ച ശേഷം ചീരാല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഹെഡ്മാസ്റ്റര്‍ ആയി പോകുകയും 2008 ല്‍ ദേശീയ അധ്യാപക അവാര്‍ഡ് നേടുകയും ചെയ്തു.

പവിത്രന്‍ മാസ്റ്റര്‍ - വിദ്യാലയത്തിന്റെ സജീവ സാന്നിധ്യമായി ഇപ്പോഴും തുടരുന്ന, കലാമേളകളിലും, ശാസ്ത്രമേളകളിലും, മോക്ക് പാര്‍ലമെന്റ് പരിശീലനത്തിലും വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പരിശീലനം നല്‍കുകയും ഒപ്പം ജില്ലാ തലത്തിലടക്കം മികച്ച സംഘാടകനായി അറിയപ്പെടുകയും ചെയ്യുന്ന പവിത്രന്‍ മാസ്റ്റര്‍ വളരെ വ്യത്യസ്തമായ ഒരുപാട് പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഈ വിദ്യാലയത്തെ തന്റെ സ്വന്തം പേരില്‍ അറിയപ്പെടുന്ന ഒരു വിദ്യാലയമാക്കിയ മികച്ച ഒരധ്യാപകനാണ്. അദ്ദേഹത്തെ സംസ്ഥാനസര്‍ക്കാര്‍ 2010 അധ്യാപക അവാര്‍ഡ് നല്‍കി ആദരിച്ചു.
ഷാജി മാസ്റ്റര്‍ - ഷാജി പുല്പളളി എന്ന പേരില്‍ അറിയപ്പെടുന്ന പ്രശസ്ത കഥാകൃത്താണ് ഷാജി മാസ്റ്റര്‍. 'പ്രാര്‍ത്ഥനയുടെ മനശ്ശാസ്ത്രം' എന്ന പേരില്‍ അദ്ദേഹത്തിന്റെ കഥാ സമാഹാരം പ്രസിദ്ധികരിക്കപ്പെട്ടിട്ടുണ്ട്. നിരവധി ആനുകാലികങ്ങളില്‍ സ്ഥിരമായി അദ്ദേഹത്തിന്റെ കഥകളും കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു

ചരിത്രത്തിലെ ചില നക്ഷത്രങ്ങള്‍
ഈ വിദ്യാലയത്തില്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ധാരാളം പേര്‍ വളരെ ഉന്നതമായ സ്ഥാനങ്ങളില്‍ എത്തി നില്‍ക്കുന്നു. അവരെക്കുറിച്ച്

കെ.കെ.അഷറഫ് - സിവില്‍ സര്‍വ്വീസ് ലഭിച്ച ആദ്യ വിദ്യാര്‍ത്ഥി, ഹൈദരാബാദില്‍ റെയില്‍വേയില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍
കെ.എം.ഷാജി - മുസ്ലിം ലീഗിന്റെ സംസ്ഥാനനേതാവ്. സംസ്ഥാനനിയമസഭയിലേക്ക് മത്സരിച്ച പ്രഗത്ഭന്‍
ഡോ. അബ്ദുള്‍ ലത്തീഫ് - കോഴിക്കോട് പ്രാക്റ്റീസ് ചെയ്യുന്നു
വിജു ചിറയില്‍ - ബോംബെയില്‍ ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ ശാസ്ത്രജ്ഞന്‍
അബ്ദുള്‍ ഗഫൂര്‍ കാട്ടി- കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിന്റെ വൈസ് പ്രസിഡണ്ട്, അറിയപ്പെടുന്ന രാഷ്ട്രീയ നേതാവ്.
സി.എം.ഷാജു - ഇതേ വിദ്യാലയത്തിലെ അധ്യാപകന്‍
കെ..ഫിലോമിന – ഇതേ വിദ്യാലയത്തിലെ അധ്യാപിക
പി.സി.മജീദ് - ഇതേ വിദ്യാലയത്തിലെ അധ്യാപകന്‍
അഷറഫ് സി.. - ഇതേ സ്കൂളിലെ അധ്യാപകന്‍
വിനോദ് വി.കെ. - വെളളമുണ്ട എ.യു.പി.സ്കൂള്‍ അധ്യാപകന്‍
ഡെല്‍ഫി കെ.എം. - വരദൂര്‍ എ.യു.പി. സ്കൂള്‍ അധ്യാപിക
സുബൈര്‍ .പി - മുട്ടില്‍ ഡബ്ലു.എം..കോളേജ് ഉദ്യോഗസ്ഥന്‍
ശ്രീകുമാര്‍ - ബാംഗ്ലൂര്‍ ഐ.ബി.എം. ഉദ്യോഗസ്ഥന്‍
അബ്ദുള്‍നാസര്‍ സി.. - വയനാട് ട്രഷറിയില്‍ ഉദ്യോഗസ്ഥന്‍

നൗഷാദ് സി. - കേരള വാട്ടര്‍ അതോറിറ്റിയില്‍ ഉദ്യോഗസ്ഥന്‍
ഡോ. വിശ്വനാഥന്‍ - കോഴിക്കോട് പ്രാക്റ്റീസ് ചെയ്യുന്നു.
മന്‍മോഹന്‍ - കോഴിക്കോട് എന്‍..ടി.യില്‍ എം.ടെക്ക് വിദ്യാര്‍ത്ഥി

റാങ്ക് ജേതാക്കള്‍
കണിയാമ്പറ്റയില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം മറ്റു സ്ഥാപനങ്ങളില്‍ ഉപരിപഠനത്തിന് ചേര്‍ന്ന് ഉയര്‍ന്ന റാങ്കുകള്‍ കരസ്ഥമാക്കിയ പൂര്‍വ്വ വിദ്യാര്‍ത്ഥികളെ അഭിമാനപൂര്‍വ്വം പരിചയപ്പെടുത്തട്ടെ.
ഉഷാകുമാരി ബി.എസ്.സി മാത്സ് രണ്ടാം റാങ്ക് കണ്ണൂര്‍ യൂണിവേഴ്സിറ്റി
സീന ബി.എ ഇക്കണോമിക്സ് രണ്ടാം റാങ്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റി
നിത്യ വി. ബി.എസ്.സി. മൈക്രോ ബയോളജി രണ്ടാം റാങ്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റി
ആസ്യ പി. എം.സി. ഒന്നാം റാങ്ക് കോയമ്പത്തൂര്‍ യൂണി.
ഷാഹിന ബി.(ഡെവ.ഇക്കണോമിക്സ്) രണ്ടാം റാങ്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റി
അബ്ദുള്‍ ജലീല്‍ എം.എ അറബിക് ഒന്നാം റാങ്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റി

കണിയാമ്പറ്റയുടെ കഥ
ഈ പ്രദേശം കണിയാമ്പറ്റ എന്നറിയപ്പെടുന്ന ചരിത്രവുമായി ഏറെയടുത്തു നില്‍ക്കുന്ന ഒരു കഥ
കുറിച്യവിഭാഗത്തില്‍പെട്ട ആളുകളായിരുന്നു ഈ പ്രദേശത്തെ ആദ്യകാല താമസക്കാര്‍. പഴശ്ശിരാജാവിന്റെ പടയാളികളായിരുന്നു കുറിച്യര്‍. ബ്രിട്ടീഷുകാര്‍ക്കെതിരെ പേരാടിയ കുറിച്യര്‍ ഗറില്ല യുദ്ധമുറയുടെ ഭാഗമായി മരങ്ങളില്‍ കെണിയമ്പു സ്ഥാപിക്കുകയും പടപൊരുതുകയും ചെയ്തു. ഇങ്ങനെ ബ്രിട്ടീഷുകാര്‍ക്ക് കെണിയമ്പേറ്റ സ്ഥലം പിന്നീട് കണിയാമ്പറ്റയായി മാറി.


വിവിധകാലങ്ങളില്‍ പി.ടി.എയുടെ സാരഥികളായിരുന്നവര്‍
പളളത്ത് ജോര്‍ജ്ജ്
വി.പി.മുഹമ്മദ് കുട്ടി
.പി.അബ്ദുറഹിമാന്‍
സി.എ അബ്രഹാം
.ടി.ഹംസ
വളപ്പില്‍ മമ്മൂട്ടി
സ്കൂളില്‍ ഹെഡ്മാസ്റ്റര്‍മാരായിരുന്നവര്‍
ശാര്‍ങ്ധരന്‍.കെ.എന്‍ 01-06-1986 to 31-12-1988
മാണിക്യനായകം 01-01-1989 to 08-06-1990
ചെറിയത്തന്‍ 08-06-1990 to 20-06-1991
ആര്‍ ലീലാഭായ് 01-07-1991 to 31-05-1991
സിസില ആഗ്നസ് ജേക്കബ് 17-06-1992 to 04-08-1992
കെ.പത്മജാദേവി 05-08-1992 to 31-05-1993
വല്‍സലദേവി 21-06-1993 to 29-07-1993
എന്‍.കെ.വിജയാംബാള്‍ 22-09-1993 to 22-10-1993
പി.ആര്‍ സോമനാഥന്‍ 25-10-1993 to 20-05-1994
ചാത്തുക്കുട്ടി 23-05-1994 to 23-12-1994
എം.ടി.അഹമ്മദ് കോയ 23-12-1994 to 02-06-1995
സൂനമ്മ മാത്യു 07-06-1995 to 22-05-1996
കെ.കെ.വിജയന്‍ 29-05-1996 to 31-05-1999
വി.വി.രേണുകാദേവി 01-06-1999 to 09-05-2000
ലീലാ ജോണ്‍ 1‌7-05-2000 to 31-12-2001
എം.ജെ.ജോസഫ് 08-02-2001 to 28-05-2001
പി.ശാന്തകുമാരി 28-05-2001 to 31-03-2002
കെ.പി. ലീലാവതി 12-06-2002 to 31-05-2004
പൗലോസ് ഇ.പി. 23-08-2004 to 03-08-2007
ലീലാമ്മ സി
സാവിത്രി.പി.വി 02-06-2007 to 29-05-2008
അനില്‍കുമാര്‍ എം 03-06-2008 to 16-08-2009
അച്ചാമ്മ ജോര്‍ജ്ജ് 20-06-2009 onwards


ഹയര്‍ സെക്കണ്ടറിയുടെ പ്രിന്‍സിപ്പല്‍മാര്‍
എം.സദാനന്ദന്‍
പി.സദാനന്ദന്‍
പി..മാത്യു
എസ്.എസ്.എല്‍.സി ടോപ്പേഴ്സ്
2008 – നിധീഷ് ഇ.കെ., രോഹിത് ചന്ദ്രന്‍, ഫസ്ന വി.
2009 - ദിലീപ് ഡി.ദിനേശ്, അമല്‍ദേവ് ജി.., വൃന്ദലക്ഷ്മി എം.എസ്.
2010 – ഹാദി ഹനാന്‍, ഫാത്തിമത്തുല്‍ ഫാഹിദ, ഹുദ എന്‍.പി, ശ്രുതില എം.ആര്‍, ആര്‍ഷാ രവീന്ദ്രന്‍

കഴിഞ്ഞ 10 വര്‍ഷങ്ങളിലെ എസ്.എസ്.എല്‍.സി പരീക്ഷാഫലം
2001 – 32%
2002 –48%
2003 – 55%
2004 – 64%
2005 – 67%
2006 – 69%
2007 – 82%
2008 – 93%
2009 – 95%
2010 – 97%





















ഗുരുനിര
നമ്പര്‍
പേര്
വിഷയം
പ്രത്യേകത
അച്ചാമ്മ ജോര്‍ജ്ജ്
ഗണിതം
ഹെഡ്മിസ്ട്രസ്സ്
എം.കെ.ഉഷാദേവി
ഗണിതം
സീനിയര്‍ അസിസ്റ്റന്റ്
.ടി.വിദഗ്ദ
സ്കൂള്‍ ഐ.ടി.കോര്‍ഡിനേറ്റര്‍
സി.കെ. പവിത്രന്‍
സാമൂഹ്യശാസ്ത്രം
സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ്
സംസ്ഥാന റിസോഴ്സ് ഗ്രൂപ്പ് അംഗം
സി.എം.ഷാജു
ഗണിതം
ഡി.ആര്‍.ജി അംഗം
ഗണിത അസോസിയോഷന്‍ മുന്‍ ജില്ലാ സെക്രട്ടറി
ഇ അഫ് സ
ഗണിതം

എം.സത്യപ്രഭ
ഗണിതം

ഹരീഷ്
ഗണിതം

കെ.ബി.ബാബു
സാമൂഹ്യശാസ്ത്രം

കെ.ജി.ഷാജി
സാമൂഹ്യശാസ്ത്രം
കഥാകൃത്ത്
ഷാജി പുല്പളളി എന്ന പേരില്‍ കഥാസമാഹാരം 'പ്രാര്‍ത്ഥനയുടെ മനശ്ശാസ്ത്രം' പ്രസിദ്ധീകരിച്ചു
ബേബി ജോസഫ്
സാമൂഹ്യശാസ്ത്രം

വിനോദ് പുല്ലഞ്ചേരി
മലയാളം
സംസ്ഥാന റിസോഴ്സ് ഗ്രൂപ്പ് അംഗം
വി.രാമചന്ദ്രന്‍
മലയാളം

കെ..ഫിലോമിന
മലയാളം
കൗണ്‍സിലിംഗ് വിദഗ്ദ
പി,ജി.സുജാകുമാരി
മലയാളം

ആന്റണി ജോസഫ്
ഇംഗ്ലീഷ്
സംസ്ഥാന റിസോഴ്സ് ഗ്രൂപ്പ് അംഗം
കൊച്ചുത്രേസ്യ (ഡോളി)
ഇംഗ്ലീഷ്

ലേഖ എം.കെ
ഇംഗ്ലീഷ്
ഗൈഡ് ടീച്ചര്‍
സുമിത്ത് ശ്രീധര്‍
ഇംഗ്ലീഷ്

ആയിഷ കെ.
ഫിസിക്കല്‍ സയന്‍സ്

ഷൈനമ്മ സേവ്യര്‍
ഫിസിക്കല്‍ സയന്‍സ്

പി.സി.മജിദ്
ഫിസിക്കല്‍ സയന്‍സ്

സില പി.കെ
ഫിസിക്കല്‍ സയന്‍സ്

മറിയം മഹമൂദ്
നാച്ചുറല്‍ സയന്‍സ്

അംബികാദേവി കെ.
നാച്ചുറല്‍ സയന്‍സ്

ദിനേശന്‍ കെ
നാച്ചുറല്‍ സയന്‍സ്
ജോയിന്റ് സ്കൂള്‍ ഐ.ടി.കോര്‍ഡിനേറ്റര്‍
എം.വസന്ത
ഹിന്ദി

വി.എന്‍.ഷാജി
ഹിന്ദി
ഡി.ആര്‍.ജി.അംഗം
സ്കൗട്ട് മാസ്റ്റര്‍
ഷിജിന പി.
ഹിന്ദി

എം.രാജേന്ദ്രന്‍
സംസ്കൃതം
സംസ്ഥാന റിസോഴ്സ് ഗ്രൂപ്പ് അംഗം
അബ്ദുള്‍ ഗഫൂര്‍ എന്‍
അറബിക്
സംസ്ഥാന റിസോഴ്സ് ഗ്രൂപ്പ് അംഗം
പാത്തുമ്മ പി.
ഉര്‍ദു

സൂഭാഷ് നായര്‍
ഫിസിക്കല്‍ എഡ്യുക്കേഷന്‍

എം.കെ. പ്രശാന്ത്
സംഗീതം
സിനിമ പിന്നണി ഗായകന്‍
പ്രസീത എം.സി
സാമൂഹ്യശാസ്ത്രം
ഗസ്റ്റ്