Wednesday, November 24, 2010

കഥാക്യാമ്പിന് രചനകള്‍ ക്ഷണിക്കുന്നു

ഡിസംബര്‍ 18 ന് കണിയാമ്പറ്റ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ കഥാ ക്യാമ്പ് സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താത്പര്യമുളള ഹൈസ്കൂള്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ അവരെഴുതിയ രണ്ട് കഥകള്‍ 30-11-2010 നകം താഴെപ്പറയുന്ന വിലാസത്തില്‍ അയച്ചുതരേണ്ടതാണ്. തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികളുടെ വിവരം സ്കൂള്‍ നോട്ടീസ് ബോര്‍ഡിലും ഈ ബ്ലോഗിലും പ്രസിദ്ധികരിക്കും.
അയക്കേണ്ട വിലാസം : കെ.ജി.ഷാജി
                               കണ്‍വീനര്‍
                               അക്ഷരവേദി
                               ജി.എച്ച്.എസ്.എസ്. കണിയാമ്പറ്റ
                               കണിയാമ്പററ
                               PIN-673121

ഫോണ്‍ :9747177909
             9447518639

എന്റെ ഗ്രാമം


നവ്യ ജെയിംസ് (ഒമ്പതാം ക്ലാസ്സ്)

പച്ചപുതച്ചൊരെന്‍ ഗ്രാമത്തിന്‍ ശോഭയില്‍
ചിത്തം തുടിച്ചു മദിച്ചിരുന്നു
പാടവും പാടവരമ്പിലെ കോലവും
കാണുമ്പോഴെന്‍മനം പൂത്തിരുന്നു
പാടത്തു നെല്‍ചെടി ആര്‍ത്തു വിളഞ്ഞപ്പോള്‍
മാടത്ത പാടത്തു പാട്ടു പാടി
പാറയില്‍ തട്ടി പതഞ്ഞു ചിരിച്ചു നല്‍
പാലൊത്ത നീരു പതഞ്ഞൊരാറും
പച്ചനിറമുളള പായല്‍ പുതച്ചൊരീ
കൊച്ചു പൊയ്കകക്കെന്തു ഭംഗിയാണ്

Pesticides

End endosulfan or else it would
End entire world
God's aerial spraying of blessings
Man's aerial spraying of pesticides

Antony Joseph (Teacher)

Weeds

Poem - Antony Joseph (Teacher)

End of life means a harvest
Try to do al good deeds
It's a time for seperating weeds' seeds and grains
So let's pluck all weeds before it's flowwering from our fields

അമീബ

കവിത - ഷാജി പുല്‍പളളി (അധ്യാപകന്‍)







'മരണം ഒരു ഏകകോശ ജീവിയാണ്'
ഉത്തരാധുനിക ജീവശാസ്ത്രാധ്യാപിക പറയാന്‍ തുടങ്ങി
' ഇര പിടിക്കലാണ് അതിന്റെ പ്രത്യയശാസ്ത്രം'
കാല്പനികതയെ തോല്‍പ്പിക്കുന്ന രൂപമാറ്റങ്ങള്‍
നെഞ്ചിന്‍കൂട്ടിലെ പക്ഷി
ഹൃദയത്തിന്റെ കാവല്‍ക്കാരന്‍
ധമനികളിലൂടെ തെന്നി നീങ്ങുമ്പോള്‍
ചലനനിയമങ്ങളുടെ ചാക്രികം
വെളിച്ചത്തിന്റെ വളവുകളിലൂടെ
നെടുവീര്‍പ്പുകളെ അക്രമിക്കുന്ന സൂക്ഷ്മാണു
മരണനിശബ്ദതയില്‍ ടീച്ചര്‍
ജീവിതത്തിന്റെ സൂക്ഷ്മദര്‍ശിനി
കുട്ടികള്‍ക്കു നേരെ നീട്ടി
കാഴ്ചയുടെ ആഴങ്ങളിലേക്ക്
നിലവിളിയുടെ കടപുഴകിയപ്പോള്‍
ടീച്ചര്‍
മരണവശ്യതയോടെ
കുട്ടികളുടെ ജീവിതം തിന്നാന്‍ തുടങ്ങി

സബ് ജില്ലാ ശാസ്ത്രമേളയിലും സാമൂഹ്യശാസ്ത്രമേളയിലും ചാമ്പ്യന്മാര്‍

 ശാസ്ത്രമേളയില്‍ സ്റ്റില്‍ മോഡലില്‍ ആനന്ദ് ജോര്‍ജ്ജും ആകാശുമടങ്ങിയ ടീമിന് ഒന്നാം സ്ഥാനം.  വര്‍ക്കിംഗ് മോഡലില്‍ ഹബീബും അക്ഷയ് ജോസുമടങ്ങിയ ടീമിന് രണ്ടാം സ്ഥാനം. പ്രൊജക്റ്റിന് അര്‍ഷ സുരേഷും സുഹാന ഷഹനാസുമടങ്ങുന്ന ടീമിന് രണ്ടാം സ്ഥാനം. സ്കൂളിന്റെ ശാസ്ത്രമാഗസിന് - കളര്‍ഡിസ്ക്- ഒന്നാം സ്ഥാനം. പത്താം ക്ലാസ്സിലെ മുഹമ്മദ് ഫായിസ് എഴുതി സംവിധാനം ചെയ്ത ശാസ്ത്രനാടകത്തിന് നാലാം സ്ഥാനം 

സാമൂഹ്യശാസ്ത്രമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് 
ഐ.ടി.മേളയില്‍ റണ്ണറപ്പ് 
ഗണിതശാസ്ത്രമേളയില്‍ മൂന്നാം സ്ഥാനം

Wednesday, November 10, 2010

നവംബര്‍ 19 ന് യൂത്ത് പാര്‍ലമെന്‍റ് സംസ്ഥാന തല ഉദ്ഘാടനം കണിയാമ്പറ്റയില്‍

യൂത്ത് പാര്‍ലമെന്റിന്റെ സംസ്ഥാനതല  ഉദ്ഘാടനം 2010 നവംബര്‍ 19 വെളളിയാഴ്ച കണിയാമ്പറ്റ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സംസ്ഥാന പാര്‍ലമെന്ററി കാര്യ മന്ത്രി ശ്രീ. എം. വിജയകുമാര്‍ നിര്‍വ്വഹിക്കും. ദേവസ്വം മന്ത്രി ശ്രീ കടന്നപ്പളളി രാമചന്ദ്രന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും
                  ഏവര്‍ക്കും സ്വഗതം

കവിത - കാത്തിരിപ്പ്

ചൊല്‍ക്കാഴ്ചയക്ക് സന്ദേശങ്ങളുടെ ഭാരം
താതനുമമ്മയ്ക്കും ഏതോ ദുസ്വപ്നത്തിന്റെ ഇരുട്ട്
വരുന്നു ആര്‍ദ്രമാനസരുടെ വിലാപ ഗിതികള്‍
നഷ്ടങ്ങളുടെ കണക്കുപുസ്തകത്തില്‍ എത്രയോ കടങ്ങള്‍

ഫിലോമിന ടീച്ചര്