Tuesday, February 8, 2011

ലളിതഗാന മത്സരം നടത്തി

ശിവദാസന്‍ മാസ്റ്റര്‍ കവിതാ പുരസ്കാരം നവ്യ ജെയിംസിന്

കണിയാമ്പറ്റ ഗവണ്‍മെന്‍റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ അക്ഷരവേദിയുടെ ഒന്നാമത് 'ശിവദാസന്‍ മാസ്റ്റര്‍ കവിതാ പുരസ്കാരം' നവ്യ ജെയിംസിന് ലഭിച്ചു. 501 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. കണിയാമ്പറ്റ സ്കൂളില്‍ സംഗീതാധ്യാപകനായിരിക്കെ അകാലത്തില്‍ അന്തരിച്ച ശിവദാസന്‍ മാസ്റ്ററുടെ സ്മരണയ്ക്കാണ് പുരസ്കാരം നല്‍കുന്നത്. ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്ന ലഭിച്ച 36 കവിതകളില്‍നിന്ന് ശ്രീ. കെ.ജയചന്ദ്രന്‍, ഡോ. രമേശന്‍ ചേത്തക്കാട്ടില്‍, ശ്രീ. ബിനു ടോം എന്നിവരടങ്ങുന്ന ജഡ്ജിംഗ് കമ്മറ്റിയാണ് നവ്യയുടെ 'നിറങ്ങള്‍ നഷ്ടമാവുമ്പോള്‍' എന്ന കവിത തെരഞ്ഞെടുത്തത്.
        കണിയാമ്പറ്റ സ്കൂളില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന നവ്യ ജെയിംസ് മീനങ്ങാടി സ്കൂളിലെ അധ്യാപകനായ പി.വി ജെയിംസിന്റെയും പനമരം സ്കൂള്‍ അധ്യാപിക ഗ്രേസിയുടെയും മകളാണ്. എന്റെ മരം പദ്ധതിയുടെ ഭാഗമായി സംസ്ഥാനതല കവിതാ മത്സരത്തില്‍ ഒന്നാം സ്ഥാനവും സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡും നേടിയിട്ടുണ്ട്.
  കവിതാപുരസ്കാര സമര്‍പ്പണവും ശിവദാസന്‍ മാസ്റ്റര്‍ അനുസ്മരണവും ഫെബ്രുവരി 26 ന് കണിയാമ്പറ്റസ്കൂളില്‍ വെച്ച് പ്രശസ്ത കവി പവിത്രന്‍ തീക്കുനി നിര്‍വ്വഹിക്കും