Tuesday, February 8, 2011

ശിവദാസന്‍ മാസ്റ്റര്‍ കവിതാ പുരസ്കാരം നവ്യ ജെയിംസിന്

കണിയാമ്പറ്റ ഗവണ്‍മെന്‍റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ അക്ഷരവേദിയുടെ ഒന്നാമത് 'ശിവദാസന്‍ മാസ്റ്റര്‍ കവിതാ പുരസ്കാരം' നവ്യ ജെയിംസിന് ലഭിച്ചു. 501 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. കണിയാമ്പറ്റ സ്കൂളില്‍ സംഗീതാധ്യാപകനായിരിക്കെ അകാലത്തില്‍ അന്തരിച്ച ശിവദാസന്‍ മാസ്റ്ററുടെ സ്മരണയ്ക്കാണ് പുരസ്കാരം നല്‍കുന്നത്. ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്ന ലഭിച്ച 36 കവിതകളില്‍നിന്ന് ശ്രീ. കെ.ജയചന്ദ്രന്‍, ഡോ. രമേശന്‍ ചേത്തക്കാട്ടില്‍, ശ്രീ. ബിനു ടോം എന്നിവരടങ്ങുന്ന ജഡ്ജിംഗ് കമ്മറ്റിയാണ് നവ്യയുടെ 'നിറങ്ങള്‍ നഷ്ടമാവുമ്പോള്‍' എന്ന കവിത തെരഞ്ഞെടുത്തത്.
        കണിയാമ്പറ്റ സ്കൂളില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന നവ്യ ജെയിംസ് മീനങ്ങാടി സ്കൂളിലെ അധ്യാപകനായ പി.വി ജെയിംസിന്റെയും പനമരം സ്കൂള്‍ അധ്യാപിക ഗ്രേസിയുടെയും മകളാണ്. എന്റെ മരം പദ്ധതിയുടെ ഭാഗമായി സംസ്ഥാനതല കവിതാ മത്സരത്തില്‍ ഒന്നാം സ്ഥാനവും സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡും നേടിയിട്ടുണ്ട്.
  കവിതാപുരസ്കാര സമര്‍പ്പണവും ശിവദാസന്‍ മാസ്റ്റര്‍ അനുസ്മരണവും ഫെബ്രുവരി 26 ന് കണിയാമ്പറ്റസ്കൂളില്‍ വെച്ച് പ്രശസ്ത കവി പവിത്രന്‍ തീക്കുനി നിര്‍വ്വഹിക്കും

Monday, February 7, 2011

Wednesday, January 19, 2011

അനന്തു കെ. ദേവിന് എ ഗ്രേഡ്

ടെക്നോപാര്‍ക്കില്‍ നടന്ന സംസ്ഥാന ഐ.ടി മേളയില്‍ അനന്തു കെ.ദേവ് വെബ് ഡിസൈനിംഗില്‍ എ ഗ്രേഡ് നേടി

സംസ്ഥാനയുവജനോല്‍സവത്തില്‍ മികച്ച ഗ്രേഡുകള്‍

കണിയാമ്പറ്റ ഗവണ്‍മെന്‍റ് ഹയര്‍ സെക്കണ്ടറി സ്കുള്‍ സംസ്ഥാന യുവജനോല്‍സവത്തില്‍ പങ്കെടുത്ത എല്ലാ ഇനങ്ങളിലും മികച്ച ഗ്രേഡുകള്‍ നേടി

വന്ദേമാതരം - സുമിതയും സംഘവും - എ ഗ്രേഡ്
സംഘഗാനം - സുമയ്യ തസ്നീമും സംഘവും - എ ഗ്രേഡ്
അറബിഗാനം - സുമയ്യ തസ്നീം - എ ഗ്രേഡ്
ഖുറാന്‍ പാരായണം - സുമയ്യ തസ്നീം - എ ഗ്രേഡ്
പാഠകം - വിഷ്ണു വി.എം.- ബി ഗ്രേഡ്

സംസ്കൃതോല്‍സവം - ജില്ലാ ചാമ്പ്യന്മാര്‍

ജില്ലാ സംസ്കൃതോല്‍സവത്തില്‍ കണിയാമ്പറ്റ ഗവണ്‍മെന്‍റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ചാമ്പ്യന്മാരായി.
വന്ദേമാതരത്തിലും പാഠകത്തിലും സംഘഗാനത്തിനും സംസ്ഥാനമേളക്ക് യോഗ്യത നേടി

Tuesday, December 7, 2010

ക്ലാസ്സു്മുറി


            ചിതലുകള്‍ക്ക് ആഹ്ലാദത്തിന്‍ പകലുറക്കങ്ങളും അക്ഷരം
            കരണ്ടു തിന്നുന്ന രാത്രികളും മോഹിക്കാം,
            ആരവമുണരുന്ന പുതിയ ക്ലാസ് മുറിയില്‍ 
            പൂസ്തകങ്ങള്‍ക്ക് ഉടഞ്ഞുപൊടിയണം

            ചൂരലില്‍ ചോരയൊലിച്ച പാടുകള്‍
            ചരിത്രത്തിന്‍ തേഞ്ഞ ഏടുതേടിപ്പോയി
            കുഞ്ഞുമനസ്സിന്‍ ദിശാസൂചികള്‍
            മണിമുഴങ്ങുമ്പോള്‍ തിരിച്ചുപോകാതായി

            ചുമരില്‍ ചിത്രമെഴുതിയ കുട്ടിക്ക്
            അസംബ്ലിയില്‍ പനിനീര്‍പ്പൂവ്
            സത്യസന്ധന്റെ കടയിലെ കണക്കെഴുത്ത്
            കവിതയെഴുതിത്തേഞ്ഞ പെന്‍സിലിന് പുഞ്ചിരിക്കൂട്


 


                                        Majeed .P.C. (Teacher)