Friday, May 6, 2011
Monday, March 21, 2011
ജപ്പാന്ലെ സുനാമി - വീഡിയോ
ജപ്പാനിലെ സുനാമിയുടെ ഭീതിദമായ വിഡിയോദൃശ്യം
Monday, March 14, 2011
Tuesday, February 8, 2011
ശിവദാസന്‍ മാസ്റ്റര്‍ കവിതാ പുരസ്കാരം നവ്യ ജെയിംസിന്
കണിയാമ്പറ്റ ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ അക്ഷരവേദിയുടെ ഒന്നാമത് 'ശിവദാസന്‍ മാസ്റ്റര്‍ കവിതാ പുരസ്കാരം' നവ്യ ജെയിംസിന് ലഭിച്ചു. 501 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. കണിയാമ്പറ്റ സ്കൂളില്‍ സംഗീതാധ്യാപകനായിരിക്കെ അകാലത്തില്‍ അന്തരിച്ച ശിവദാസന്‍ മാസ്റ്ററുടെ സ്മരണയ്ക്കാണ് പുരസ്കാരം നല്‍കുന്നത്. ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്ന ലഭിച്ച 36 കവിതകളില്‍നിന്ന് ശ്രീ. കെ.ജയചന്ദ്രന്‍, ഡോ. രമേശന്‍ ചേത്തക്കാട്ടില്‍, ശ്രീ. ബിനു ടോം എന്നിവരടങ്ങുന്ന ജഡ്ജിംഗ് കമ്മറ്റിയാണ് നവ്യയുടെ 'നിറങ്ങള്‍ നഷ്ടമാവുമ്പോള്‍' എന്ന കവിത തെരഞ്ഞെടുത്തത്.
കണിയാമ്പറ്റ സ്കൂളില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന നവ്യ ജെയിംസ് മീനങ്ങാടി സ്കൂളിലെ അധ്യാപകനായ പി.വി ജെയിംസിന്റെയും പനമരം സ്കൂള്‍ അധ്യാപിക ഗ്രേസിയുടെയും മകളാണ്. എന്റെ മരം പദ്ധതിയുടെ ഭാഗമായി സംസ്ഥാനതല കവിതാ മത്സരത്തില്‍ ഒന്നാം സ്ഥാനവും സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡും നേടിയിട്ടുണ്ട്.
കവിതാപുരസ്കാര സമര്‍പ്പണവും ശിവദാസന്‍ മാസ്റ്റര്‍ അനുസ്മരണവും ഫെബ്രുവരി 26 ന് കണിയാമ്പറ്റസ്കൂളില്‍ വെച്ച് പ്രശസ്ത കവി പവിത്രന്‍ തീക്കുനി നിര്‍വ്വഹിക്കും
കണിയാമ്പറ്റ സ്കൂളില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന നവ്യ ജെയിംസ് മീനങ്ങാടി സ്കൂളിലെ അധ്യാപകനായ പി.വി ജെയിംസിന്റെയും പനമരം സ്കൂള്‍ അധ്യാപിക ഗ്രേസിയുടെയും മകളാണ്. എന്റെ മരം പദ്ധതിയുടെ ഭാഗമായി സംസ്ഥാനതല കവിതാ മത്സരത്തില്‍ ഒന്നാം സ്ഥാനവും സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡും നേടിയിട്ടുണ്ട്.
കവിതാപുരസ്കാര സമര്‍പ്പണവും ശിവദാസന്‍ മാസ്റ്റര്‍ അനുസ്മരണവും ഫെബ്രുവരി 26 ന് കണിയാമ്പറ്റസ്കൂളില്‍ വെച്ച് പ്രശസ്ത കവി പവിത്രന്‍ തീക്കുനി നിര്‍വ്വഹിക്കും
Monday, February 7, 2011
Wednesday, January 19, 2011
അനന്തു കെ. ദേവിന് എ ഗ്രേഡ്
ടെക്നോപാര്‍ക്കില്‍ നടന്ന സംസ്ഥാന ഐ.ടി മേളയില്‍ അനന്തു കെ.ദേവ് വെബ് ഡിസൈനിംഗില്‍ എ ഗ്രേഡ് നേടി
സംസ്ഥാനയുവജനോല്‍സവത്തില്‍ മികച്ച ഗ്രേഡുകള്‍
കണിയാമ്പറ്റ ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കുള്‍ സംസ്ഥാന യുവജനോല്‍സവത്തില്‍ പങ്കെടുത്ത എല്ലാ ഇനങ്ങളിലും മികച്ച ഗ്രേഡുകള്‍ നേടി
വന്ദേമാതരം - സുമിതയും സംഘവും - എ ഗ്രേഡ്
സംഘഗാനം - സുമയ്യ തസ്നീമും സംഘവും - എ ഗ്രേഡ്
അറബിഗാനം - സുമയ്യ തസ്നീം - എ ഗ്രേഡ്
ഖുറാന്‍ പാരായണം - സുമയ്യ തസ്നീം - എ ഗ്രേഡ്
പാഠകം - വിഷ്ണു വി.എം.- ബി ഗ്രേഡ്
വന്ദേമാതരം - സുമിതയും സംഘവും - എ ഗ്രേഡ്
സംഘഗാനം - സുമയ്യ തസ്നീമും സംഘവും - എ ഗ്രേഡ്
അറബിഗാനം - സുമയ്യ തസ്നീം - എ ഗ്രേഡ്
ഖുറാന്‍ പാരായണം - സുമയ്യ തസ്നീം - എ ഗ്രേഡ്
പാഠകം - വിഷ്ണു വി.എം.- ബി ഗ്രേഡ്
സംസ്കൃതോല്‍സവം - ജില്ലാ ചാമ്പ്യന്മാര്‍
ജില്ലാ സംസ്കൃതോല്‍സവത്തില്‍ കണിയാമ്പറ്റ ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ചാമ്പ്യന്മാരായി.
വന്ദേമാതരത്തിലും പാഠകത്തിലും സംഘഗാനത്തിനും സംസ്ഥാനമേളക്ക് യോഗ്യത നേടി
വന്ദേമാതരത്തിലും പാഠകത്തിലും സംഘഗാനത്തിനും സംസ്ഥാനമേളക്ക് യോഗ്യത നേടി
Tuesday, January 18, 2011
Tuesday, December 7, 2010
ക്ലാസ്സു്മുറി
ചിതലുകള്‍ക്ക് ആഹ്ലാദത്തിന്‍ പകലുറക്കങ്ങളും അക്ഷരം
കരണ്ടു തിന്നുന്ന രാത്രികളും മോഹിക്കാം,
ആരവമുണരുന്ന പുതിയ ക്ലാസ് മുറിയില്‍
പൂസ്തകങ്ങള്‍ക്ക് ഉടഞ്ഞുപൊടിയണം
ചൂരലില്‍ ചോരയൊലിച്ച പാടുകള്‍
ചരിത്രത്തിന്‍ തേഞ്ഞ ഏടുതേടിപ്പോയി
കുഞ്ഞുമനസ്സിന്‍ ദിശാസൂചികള്‍
മണിമുഴങ്ങുമ്പോള്‍ തിരിച്ചുപോകാതായി
ചുമരില്‍ ചിത്രമെഴുതിയ കുട്ടിക്ക്
അസംബ്ലിയില്‍ പനിനീര്‍പ്പൂവ്
സത്യസന്ധന്റെ കടയിലെ കണക്കെഴുത്ത്
Majeed .P.C. (Teacher)
Wednesday, November 24, 2010
കഥാക്യാമ്പിന് രചനകള്‍ ക്ഷണിക്കുന്നു
ഡിസംബര്‍ 18 ന് കണിയാമ്പറ്റ ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ കഥാ ക്യാമ്പ് സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താത്പര്യമുളള ഹൈസ്കൂള്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ അവരെഴുതിയ രണ്ട് കഥകള്‍ 30-11-2010 നകം താഴെപ്പറയുന്ന വിലാസത്തില്‍ അയച്ചുതരേണ്ടതാണ്. തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികളുടെ വിവരം സ്കൂള്‍ നോട്ടീസ് ബോര്‍ഡിലും ഈ ബ്ലോഗിലും പ്രസിദ്ധികരിക്കും.
അയക്കേണ്ട വിലാസം : കെ.ജി.ഷാജി
കണ്‍വീനര്‍
അക്ഷരവേദി
ജി.എച്ച്.എസ്.എസ്. കണിയാമ്പറ്റ
കണിയാമ്പററ
PIN-673121
ഫോണ്‍ :9747177909
9447518639
അയക്കേണ്ട വിലാസം : കെ.ജി.ഷാജി
കണ്‍വീനര്‍
അക്ഷരവേദി
ജി.എച്ച്.എസ്.എസ്. കണിയാമ്പറ്റ
കണിയാമ്പററ
PIN-673121
ഫോണ്‍ :9747177909
9447518639
എന്റെ ഗ്രാമം
നവ്യ ജെയിംസ് (ഒമ്പതാം ക്ലാസ്സ്)
പച്ചപുതച്ചൊരെന്‍ ഗ്രാമത്തിന്‍ ശോഭയില്‍
ചിത്തം തുടിച്ചു മദിച്ചിരുന്നു
പാടവും പാടവരമ്പിലെ കോലവും
കാണുമ്പോഴെന്‍മനം പൂത്തിരുന്നു
പാടത്തു നെല്‍ചെടി ആര്‍ത്തു വിളഞ്ഞപ്പോള്‍
മാടത്ത പാടത്തു പാട്ടു പാടി
പാറയില്‍ തട്ടി പതഞ്ഞു ചിരിച്ചു നല്‍
പാലൊത്ത നീരു പതഞ്ഞൊരാറും
പച്ചനിറമുളള പായല്‍ പുതച്ചൊരീ
കൊച്ചു പൊയ്കകക്കെന്തു ഭംഗിയാണ്
Pesticides
End endosulfan or else it would
End entire world
God's aerial spraying of blessings
Man's aerial spraying of pesticides
Antony Joseph (Teacher)
End entire world
God's aerial spraying of blessings
Man's aerial spraying of pesticides
Antony Joseph (Teacher)
Weeds
Poem - Antony Joseph (Teacher)
End of life means a harvest
Try to do al good deeds
It's a time for seperating weeds' seeds and grains
So let's pluck all weeds before it's flowwering from our fields
End of life means a harvest
Try to do al good deeds
It's a time for seperating weeds' seeds and grains
So let's pluck all weeds before it's flowwering from our fields
അമീബ
കവിത - ഷാജി പുല്‍പളളി (അധ്യാപകന്‍)
'മരണം ഒരു ഏകകോശ ജീവിയാണ്'
ഉത്തരാധുനിക ജീവശാസ്ത്രാധ്യാപിക പറയാന്‍ തുടങ്ങി
' ഇര പിടിക്കലാണ് അതിന്റെ പ്രത്യയശാസ്ത്രം'
കാല്പനികതയെ തോല്‍പ്പിക്കുന്ന രൂപമാറ്റങ്ങള്‍
നെഞ്ചിന്‍കൂട്ടിലെ പക്ഷി
ഹൃദയത്തിന്റെ കാവല്‍ക്കാരന്‍
ധമനികളിലൂടെ തെന്നി നീങ്ങുമ്പോള്‍
ചലനനിയമങ്ങളുടെ ചാക്രികം
വെളിച്ചത്തിന്റെ വളവുകളിലൂടെ
നെടുവീര്‍പ്പുകളെ അക്രമിക്കുന്ന സൂക്ഷ്മാണു
മരണനിശബ്ദതയില്‍ ടീച്ചര്‍
ജീവിതത്തിന്റെ സൂക്ഷ്മദര്‍ശിനി
കുട്ടികള്‍ക്കു നേരെ നീട്ടി
കാഴ്ചയുടെ ആഴങ്ങളിലേക്ക്
നിലവിളിയുടെ കടപുഴകിയപ്പോള്‍
ടീച്ചര്‍
മരണവശ്യതയോടെ
കുട്ടികളുടെ ജീവിതം തിന്നാന്‍ തുടങ്ങി
'മരണം ഒരു ഏകകോശ ജീവിയാണ്'
ഉത്തരാധുനിക ജീവശാസ്ത്രാധ്യാപിക പറയാന്‍ തുടങ്ങി
' ഇര പിടിക്കലാണ് അതിന്റെ പ്രത്യയശാസ്ത്രം'
കാല്പനികതയെ തോല്‍പ്പിക്കുന്ന രൂപമാറ്റങ്ങള്‍
നെഞ്ചിന്‍കൂട്ടിലെ പക്ഷി
ഹൃദയത്തിന്റെ കാവല്‍ക്കാരന്‍
ധമനികളിലൂടെ തെന്നി നീങ്ങുമ്പോള്‍
ചലനനിയമങ്ങളുടെ ചാക്രികം
വെളിച്ചത്തിന്റെ വളവുകളിലൂടെ
നെടുവീര്‍പ്പുകളെ അക്രമിക്കുന്ന സൂക്ഷ്മാണു
മരണനിശബ്ദതയില്‍ ടീച്ചര്‍
ജീവിതത്തിന്റെ സൂക്ഷ്മദര്‍ശിനി
കുട്ടികള്‍ക്കു നേരെ നീട്ടി
കാഴ്ചയുടെ ആഴങ്ങളിലേക്ക്
നിലവിളിയുടെ കടപുഴകിയപ്പോള്‍
ടീച്ചര്‍
മരണവശ്യതയോടെ
കുട്ടികളുടെ ജീവിതം തിന്നാന്‍ തുടങ്ങി
സബ് ജില്ലാ ശാസ്ത്രമേളയിലും സാമൂഹ്യശാസ്ത്രമേളയിലും ചാമ്പ്യന്മാര്‍
ശാസ്ത്രമേളയില്‍ സ്റ്റില്‍ മോഡലില്‍ ആനന്ദ് ജോര്‍ജ്ജും ആകാശുമടങ്ങിയ ടീമിന് ഒന്നാം സ്ഥാനം. വര്‍ക്കിംഗ് മോഡലില്‍ ഹബീബും അക്ഷയ് ജോസുമടങ്ങിയ ടീമിന് രണ്ടാം സ്ഥാനം. പ്രൊജക്റ്റിന് അര്‍ഷ സുരേഷും സുഹാന ഷഹനാസുമടങ്ങുന്ന ടീമിന് രണ്ടാം സ്ഥാനം. സ്കൂളിന്റെ ശാസ്ത്രമാഗസിന് - കളര്‍ഡിസ്ക്- ഒന്നാം സ്ഥാനം. പത്താം ക്ലാസ്സിലെ മുഹമ്മദ് ഫായിസ് എഴുതി സംവിധാനം ചെയ്ത ശാസ്ത്രനാടകത്തിന് നാലാം സ്ഥാനം
സാമൂഹ്യശാസ്ത്രമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
ഐ.ടി.മേളയില്‍ റണ്ണറപ്പ്
ഗണിതശാസ്ത്രമേളയില്‍ മൂന്നാം സ്ഥാനം
സാമൂഹ്യശാസ്ത്രമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
ഐ.ടി.മേളയില്‍ റണ്ണറപ്പ്
ഗണിതശാസ്ത്രമേളയില്‍ മൂന്നാം സ്ഥാനം
Wednesday, November 10, 2010
നവംബര്‍ 19 ന് യൂത്ത് പാര്‍ലമെന്‍റ് സംസ്ഥാന തല ഉദ്ഘാടനം കണിയാമ്പറ്റയില്‍
യൂത്ത് പാര്‍ലമെന്റിന്റെ സംസ്ഥാനതല ഉദ്ഘാടനം 2010 നവംബര്‍ 19 വെളളിയാഴ്ച കണിയാമ്പറ്റ ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സംസ്ഥാന പാര്‍ലമെന്ററി കാര്യ മന്ത്രി ശ്രീ. എം. വിജയകുമാര്‍ നിര്‍വ്വഹിക്കും. ദേവസ്വം മന്ത്രി ശ്രീ കടന്നപ്പളളി രാമചന്ദ്രന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും
ഏവര്‍ക്കും സ്വഗതം
ഏവര്‍ക്കും സ്വഗതം
കവിത - കാത്തിരിപ്പ്
ചൊല്‍ക്കാഴ്ചയക്ക് സന്ദേശങ്ങളുടെ ഭാരം
താതനുമമ്മയ്ക്കും ഏതോ ദുസ്വപ്നത്തിന്റെ ഇരുട്ട്
വരുന്നു ആര്‍ദ്രമാനസരുടെ വിലാപ ഗിതികള്‍
നഷ്ടങ്ങളുടെ കണക്കുപുസ്തകത്തില്‍ എത്രയോ കടങ്ങള്‍
ഫിലോമിന ടീച്ചര്
താതനുമമ്മയ്ക്കും ഏതോ ദുസ്വപ്നത്തിന്റെ ഇരുട്ട്
വരുന്നു ആര്‍ദ്രമാനസരുടെ വിലാപ ഗിതികള്‍
നഷ്ടങ്ങളുടെ കണക്കുപുസ്തകത്തില്‍ എത്രയോ കടങ്ങള്‍
ഫിലോമിന ടീച്ചര്
Subscribe to:
Posts (Atom)




